09:45pm 30 September 2026
NEWS
40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകൾ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ
14/05/2025  04:49 PM IST
nila
40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകൾ കോഴിക്കോട് വിമാനത്താവളത്തിൽ  പിടിയിൽ

40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകൾ കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ്സിന്റെ പിടിയിൽ. കഴിഞ്ഞ ദിനം  രാത്രി പതിനൊന്നെ മുക്കാലോടെ  തായ്‌ലൻഡിൽ നിന്നും എയർഏഷ്യ AK-33 നമ്പർ വിമാനത്തിൽ കോഴിക്കോട് ഇറങ്ങിയ ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരെയാണ് എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.
34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ്‌ലൻഡ് നിർമ്മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസ ലഹരിയും ആണ് ഇവരിൽനിന്നും പിടികൂടിയത്.
കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് ഈ സ്ത്രീ യാതക്കാരെ പിടികൂടിയത്. ഇവർ തായ്‌ലൻഡിൽ നിന്നും കോലാലംപൂർ വഴി ആണ് കോഴിക്കോട് ഇറങ്ങിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img